ഫീനിക്സ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

  • IndiaGlitz, [Monday,July 17 2023]

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയും ഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയുടെ ആണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഇവർ നിജില, കെ.ബേബി, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി എന്നിവരാണ്. ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം. അവരുടെ സന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെ വ്യക്തമാകുന്നത്.

വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. നിഗൂഢതകളും, ഹൊററും ഒക്കെ കോർത്തിണക്കിയ ഒരു പുതിയ ദൃശ്യവിരുന്ന്. ചന്തുനാഥ്, അനൂപ് മേനോൻ, ഭഗത് മാനുവൽ, ഡോ.റോണി രാജ്, അജി ജോൺ, അജിത്, ആശാ അരവിന്ദ്, സിനി ഏബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ. കഥ: വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, ഗാനങ്ങൾ: വിനായക് ശശികുമാർ, സംഗീതം: സാം.സി.എസ്, ഛായാഗ്രഹണം: ആൽബി, എഡിറ്റിംഗ്: നിധിഷ്.കെ.ടി.ആർ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ: ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാഹുൽ ആർ.ശർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യുസർ: ഷിനോജ്, പരസ്യകല: യെല്ലോടുത്ത്, പ്രൊഡക്ഷൻ മാനേജർ: മെഹ്മൂദ് കാലിക്കറ്റ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

More News

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്: കെ.ബി ഗണേഷ് കുമാര്‍

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്: കെ.ബി ഗണേഷ് കുമാര്‍

ഗഗനചാരി ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി

"ഗഗനചാരി" ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു

ആദ്യ വിംബിള്‍ഡന്‍ കിരീടമണിഞ്ഞ് കാര്‍ലോസ് അല്‍കരാസ്

ആദ്യ വിംബിള്‍ഡന്‍ കിരീടമണിഞ്ഞ് കാര്‍ലോസ് അല്‍കരാസ്

ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാർ

ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാർ